വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവാദം നല്‍കണം; ബിസിസിഐയോട് തുറന്ന് പറഞ്ഞ് കോഹ്‌ലി

വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നത് വരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബിസിസിഐ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോഹ്‌ലി പറഞ്ഞു. നിലവില്‍ താരങ്ങളുടേയും ജീവനക്കാരുടേയും ഭാര്യമാര്‍ക്ക് രണ്ടാഴ്ച കാലം മാത്രമാണ് വിദേശത്ത് കൂടെ താമസിക്കാന്‍ അനുവാദം നല്‍കുന്നത്.

ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനോടാണ് കോഹ്‌ലി ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം ബിസിസിഐ സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം മാനേജരായ സുനില്‍ സുബ്രഹ്മണ്യത്തോട് ഉന്നതാധികാര സമിതി നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍, തീരുമാനം പെട്ടെന്ന് ഉണ്ടാവില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

   

പുതിയ ബിസിസിഐ ബോഡി നിലവില്‍ വന്നതിന് ശേഷം മാത്രം ഇതിനെ കുറിച്ച് തീരുമാനം എടുക്കാനാണ് ഉന്നതാധികാര സമിതിയുടെ തീരുമാനമെന്നാണ് വിവരം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് കോഹ്‌ലി അപേക്ഷ നല്‍കിയത്. കോഹ്‌ലിക്ക് ഒപ്പം അനുഷ്‌ക വിദേശത്ത് യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍. പഴയ നയം മാറ്റി പുതിയത് കൊണ്ടുവരണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടത്. വിദേശത്തെ പര്യടനം അവസാനിക്കുന്നത് വരെ ഭാര്യമാര്‍ക്ക് കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നാണ് കോഹ്‌ലിയുടെ ആവശ്യമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.LEAVE A REPLY

Please enter your comment!
Please enter your name here