വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണിന്റെ കുടുംബസംഗമവും പുതിയ ഗ്ലോബല്‍ ഭാരവാഹികളെ ആദരിക്കലും ഒക്ടോബര്‍ 5 ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണിന്റെ കുടുംബസംഗമവും പുതിയ ഗ്ലോബല്‍ ഭാരവാഹികളെ ആദരിക്കലും ഒക്ടോബര്‍ 5 ന് നടത്തും. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ ദുബായ് ദൈറാ ഗ്രാന്‍ഡ് എക്‌സല്‍ഷിയര്‍ ഹോട്ടലില്‍ ആണ് പരിപാടി.

ഗ്ലോബല്‍, റീജണല്‍ ലീഡേഴ്‌സും പങ്കെടുക്കുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണിന്റെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

   

5 മണിക്ക് സംഗീത പരിപാടി, 6 മണിക്ക് ഡാന്‍സും സ്‌കിറ്റും അവതരിപ്പിക്കും. തുടര്‍ന്ന് 6.45 ന് പുതിയ ഗ്ലോബല്‍ ഭാരവാഹികളെ ആദരിക്കും. 8 മണിക്ക് കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടത്തുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ചാള്‍സ് പോള്‍ അറിയിച്ചു. സന്തോഷ് കേട്ടേത്ത് ആണ് ജനറല്‍ കണ്‍വീനര്‍.LEAVE A REPLY

Please enter your comment!
Please enter your name here