ധോണിയില്‍ നിന്ന് ഇനി അധികം പ്രതീക്ഷ വേണ്ട; പകരക്കാരനെ കണ്ടെത്തണം;തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണി ഇപ്പോള്‍ പഴയ നേട്ടത്തിന്റെ നിഴല്‍ മാത്രമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ധോണിയില്‍ നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ അധികം പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും പകരക്കാരനെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മികച്ച വിക്കറ്റ് കീപ്പറും നേതൃപാടവുമുള്ള ധോണി 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ തുടരണമെന്ന് ധോണി ആരാധകര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പകരക്കാരനെ കണ്ടെത്തണമെന്ന് മഞ്ജരേക്കര്‍ പറയുന്നു. ലോകോത്തര താരമായി മാറിയ പഴയ ധോണി ഇന്നില്ലെന്നും ഒരു സ്‌പോര്‍ട്‌സ് സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ തുറന്നടിച്ചു. ബാറ്റുകൊണ്ടു കാര്യമായ പ്രകടനം ധോണിയില്‍ നിന്ന് ടീം മാനേജ്‌മെന്റും ക്യാപ്റ്റന്‍ കൊഹ്ലിയും പ്രതീക്ഷിക്കണ്ടെന്നും മഞ്ജരേക്കര്‍ മുന്നറിയിപ്പ് നല്‍കി .

   

മഞ്ജരേക്കറുടെ വാക്കുകളിങ്ങനെ ‘ ഒരു കാര്യം ഉറപ്പാണ്. ഒരു കാലത്ത് ലോകമെമ്പാടുമുള്ള ബോളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ആ പഴയ ധോണിയല്ല ഇന്നുള്ളത്. അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ താഴെയ്ക്ക് ഇറക്കണം. ഏഷ്യാകപ്പ് ഫൈനലില്‍ കേദാര്‍ ജാദവിന് മുമ്പേ ധോണിയെ ഇറക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ജാദവ് ഒരു യഥാര്‍ത്ഥ ബാറ്റ്‌സ്മാനാണ്. ഫോമിലുമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയിലുള്ള പ്രതീക്ഷകള്‍ കുറക്കേണ്ട സമയമായിരിക്കുന്നു’

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി ഇപ്പോഴും ലോകോത്തര താരം തന്നെയെന്നും എന്നാല്‍ ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്നും വിരാട് കൊഹ്ലിയെ മഞ്ജരേക്കര്‍ ഓര്‍മ്മപ്പെടുത്തി. ‘വിക്കറ്റിന് പിന്നില്‍ ഒരു സ്റ്റംപിങ് അവസരം പോലും അദ്ദേഹം പാഴാക്കാറില്ല. തീര്‍ച്ചയായും വിശ്വാസമര്‍പ്പിക്കാവുന്ന താരം. ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സമ്മര്‍ദ്ദമകറ്റാന്‍ കൊഹ്ലിയ്ക്ക് ഇതുപോലൊരാളുടെ പിന്തുണ കൂടിയെ തീരു.

എങ്കിലും ബാറ്റിങ്ങിന്റെ കാര്യത്തില്‍ ധോണിയ്ക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ തന്നെ വിക്കറ്റിന് പിന്നിലേക്ക് ധോണിയുടെ പകരക്കാരനായി നല്ലൊരു താരത്തെ ഇന്ത്യന്‍ അന്വേഷിക്കേണ്ട സമയമായി, മഞ്ജരേക്കര്‍ പറയുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here