ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിന് വെങ്കലം; ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സെമിഫൈനലില്‍ തോറ്റ ഇന്ത്യയുടെ സൈനയ്ക്ക് വെങ്കല മെഡല്‍. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിംഗ് 21-17, 21-14 എന്ന നേരിട്ടുള്ള സ്‌കോറിനാണ് സൈനയെ പരാജയപ്പെടുത്തിയത്.

   

ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. അതേസമയം, മറ്റൊരു വനിതാ താരം പി.വി.സിന്ധുവും സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here