Tag: high court

സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക നൽകരുത്; ആവശ്യവുമായി ദിലീപ് കോടതിയിൽ

മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണു ദിലീപ് ഹർജി നൽകിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ...

പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കം; അത് മോശം പെരുമാറ്റത്തിനുള്ള ലൈസൻസ് അല്ലെന്നും കോടതി

ആലത്തൂരിൽ എസ്.ഐ. അഭിഭാഷകനെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെരുമാറ്റം നന്നാക്കാൻ പല സർക്കുലറും വന്നു, എന്നാൽ ഇതിൽനിന്നൊക്കെ ഉദ്യോഗസ്ഥർ എന്താണ് പഠിച്ചതെന്ന് കോടതി ചോദിച്ചു. കേസിൽ ഡി.ജി.പി. ഹാജരായപ്പോഴാണ്...

പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം; ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ്

കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചു. 2018-ലെ കരാർ ഇപ്പേൾ ചോദ്യംചെയ്യുന്നത്...

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ; ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം ഹൈക്കോടതി

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന...

മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന സർക്കാരിന്റെ വാദം; പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വിധവാപെൻഷൻ മുടങ്ങിയതിനെതിരെ 'ഭിക്ഷ തെണ്ടൽ' സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ താക്കീതായി പറഞ്ഞു. മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ...

കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ; സും മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകൾ ദൃശ്യമായത്

ഓൺലൈൻ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങൾ. ഇതേതുടർന്നു കർണാടക ഹൈക്കോടതി വിഡിയോ കോൺഫറൻസിങ് സൗകര്യം താൽക്കാലികമായി നിർത്തി. തിങ്കളാഴ്‌ച വൈകിട്ട് സും മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകൾ ദൃശ്യമായത്....

മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി; അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്

മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിൻ്റെ വികസനത്തിനു നൽകിയ സംഭാവന വളരെ വലുതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...

പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണം; പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയൊക്കെ

പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട്. തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ്...

എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായം; അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി

എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും കോടതി. അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം പുലർത്തണം. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ...

പരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ്; മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി തയ്യാറായത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ്...

കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണമെന്നും കോടതി നിർദേശിച്ചു. കെ.എസ്....

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) ക്രൂരതയ്ക്ക് വിധേയയായ വിവാഹിതയായ...

ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാൻ പ്രത്യേക ബെഞ്ച്;ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും

ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. ബെഞ്ച് രൂപീകരിക്കാൻ രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. സർക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ചാണ് നിർദേശം. ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ...

ബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശ ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. നേരത്തെ സംഭവം...

- A word from our sponsors -

spot_img

Follow us

HomeTagsHigh court