മരംകൊള്ള കേസില്‍ ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ ഭിന്നതയില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി പറഞ്ഞു.
കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടു. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.