Thursday, April 25, 2024

കോവിഡിന്റെ രണ്ടാം തരംഗവേളയില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

FEATUREDകോവിഡിന്റെ രണ്ടാം തരംഗവേളയില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗവേളയില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെര്‍ച്വല്‍ ഔട്ട്റീച്ച്‌ സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരേ ലോകം ഒരേ സ്വാസ്ഥ്യം എന്ന സമീപനത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും യോഗത്തില്‍ പങ്കുവെച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാന്‍ വിതരണശൃംഖലകള്‍ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളില്‍ നിന്നുള്ള സംരക്ഷണത്തിനുമാണ് ഇത്തവണത്തെ ജി-7 ഉച്ചകോടി സമ്മേളനം ഇക്കുറി പ്രധാന്യം നല്‍കുന്നത്.

‘രാജ്യത്തിന്റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമുള്ള കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. കോവിഡ് ബാധിതരുടെ സമ്ബര്‍ക്കം കണ്ടെത്താനും വാക്സിന്‍ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും’ മോദി കൂട്ടിച്ചേര്‍ത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles