Friday, April 19, 2024

ഗോ​ത്ര​വി​ഭാ​ഗ​മാ​യ ചോ​ല​നാ​യ്ക്ക​ര്‍ക്ക് പ്ര​ത്യേ​ക കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്തി.

FEATUREDഗോ​ത്ര​വി​ഭാ​ഗ​മാ​യ ചോ​ല​നാ​യ്ക്ക​ര്‍ക്ക് പ്ര​ത്യേ​ക കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്തി.

ക​രു​ളാ​യി: ഉ​ള്‍​വ​ന​ത്തി​ല്‍ ക​ഴി​യു​ന്ന പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​മാ​യ ചോ​ല​നാ​യ്ക്ക​ര്‍ക്ക് പ്ര​ത്യേ​ക കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്തി. വ​ന​ത്തി​നു​ള്ളി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി ക​ഴി​യു​ന്ന മാ​ഞ്ചീ​രി നി​വാ​സി​ക​ള്‍ക്കാ​ണ് ക​രു​ളാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി.​എ. ചാ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ സം​ഘം കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 734 പ​ട്ടി​ക വ​ര്‍ഗ​ക്കാ​രി​ല്‍ 503 പേ​ര്‍ക്ക് ഇ​തി​നകം വാ​ക്‌​സി​ന്‍ ന​ല്‍കി ക​ഴി​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ദി​വാ​സി​ക​ള്‍ക്ക് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​നാ​യി ക്യാ​മ്ബു​ക​ള്‍ ന​ട​ത്തും.

ഏ​ഷ്യ​യി​ലെ ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്രാ​ക്ത​ന ഗോ​ത്ര വ​ര്‍ഗ​ത്തി​ല്‍പെ​ടു​ന്ന ഗു​ഹാ​വാ​സി​ക​ളാ​ണ് ക​രു​ളാ​യി ഉ​ള്‍വ​ന​ത്തി​ലെ വി​വി​ധ അ​ള​ക​ളി​ലാ​യി ക​ഴി​യു​ന്ന ചോ​ല​നാ​യ്ക്ക​ര്‍. നാ​ടു​മാ​യി അ​ധി​കം സ​മ്ബ​ര്‍ക്കം പു​ല​ര്‍ത്താ​ത്ത ഉ​ള്‍വ​ന​ത്തി​ലെ വി​വി​ധ അ​ള​ക​ളി​ല്‍ ചി​ന്നി ചി​ത​റി ക​ഴി​യു​ന്ന ചോ​ല​നാ​യ്ക്ക​രു​ടെ ആ​വാ​സ മേ​ഖ​ല​ക​ളി​ല്‍ വൈ​റ​സ് വ്യാ​പ​ന​മെ​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ല്‍ പോ​ലും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ​വ​രെ​യും സ​ജ്ജ​മാ​ക്കു​ക​യെ​ന്ന സ​ര്‍ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച മാ​ഞ്ചീ​രി​യി​ലെ​ത്തി 10 ചോ​ല​നാ​യ്ക്ക​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍കി.

ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഇ​ബ്രാ​ഹിം, ജെ.​പി.​എ​ച്ച്‌.​എ​ന്‍ മ​ഞ്​​ജു, സ്​​റ്റാ​ഫ് ന​ഴ്‌​സ് ബി​ന്‍സി, ഫാ​ര്‍മ​സി​സ്​​റ്റ്​ അ​ഷ്‌​റ​ഫ്, ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

spot_img

Check out our other content

Check out other tags:

Most Popular Articles