‘
ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ കഴിയാത്തത്തില്‍ വിഷമമുണ്ട്. തീര്‍ച്ചയായും ഞാന്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എല്ലാവരും ടീമില്‍ തുടരാന്‍ തന്നെയാണ് ഉറപ്പായും ആഗ്രഹിക്കുക. പക്ഷേ ചില സമയങ്ങളില്‍ നാം കരുതും പോലെയല്ല കാര്യങ്ങള്‍ നടക്കുക. ഇംഗ്ലണ്ടിലേക്ക് പോകുവാന്‍ കഴിയാത്തത്തില്‍ ഏറെ വിഷമം ഉണ്ട്. പക്ഷേ അതില്‍ മാത്രം ഇനി നിരാശപെട്ടിരിക്കുവാന്‍ ഞാന്‍ ഇല്ല. ഇനി വരുന്ന ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ അവസരം ലഭിക്കും എന്ന് വിശ്വസിക്കാം. മികച്ച പ്രകടനത്തോടെ ടീമിലേക്ക് തിരികെ വരികയെന്നതാണ് ലക്ഷ്യം’- കുല്‍ദീപ് പറഞ്ഞു നിര്‍ത്തി.v