Friday, April 19, 2024

ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീട്ടി.

Newsഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീട്ടി.

ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ ജൂണ്‍ 30 വരെ നീട്ടി. യു.എ.ഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്​സ്​ എയര്‍ലെന്‍സാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ ജൂണ്‍ 14 വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കിയെന്നായിരുന്നു അറിയിച്ചിരുന്നത്​.

എമിറേറ്റ്​സി​െന്‍റ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷന്‍ പ്രകാരം ജൂണ്‍​ 30 വരെ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​. ജൂണ്‍ 14ഓടെ വിലക്ക്​ നീക്കാന്‍ സാധ്യതയുണ്ടെന്ന്​ ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്​മദ്​ അല്‍ ബന്ന അറിയിച്ചിരുന്നു. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍​ പ്രതീക്ഷയിലായിരുന്നു. ഉടന്‍ യു.എ.ഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്​ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ്​ ഇതോടെ പ്രതിസന്ധിയിലായത്​.

രണ്ടാഴ്​ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യു.എ.ഇയിലേക്ക്​ വരാന്‍ കഴിയില്ല. അതേസമയം, യു.എ.ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍ തുടങ്ങിയവര്‍ക്ക്​ യാത്ര ചെയ്യാം.

spot_img

Check out our other content

Check out other tags:

Most Popular Articles