Thursday, March 28, 2024

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും

Covid 19പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും

ലോക്ക്ഡൗണില്‍ പൊതുഗാതഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം വൈകീട്ട് ഉണ്ടാകും.വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. നേരത്തെ സംസ്ഥാനത്ത്
സമ്പുർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുഗതാഗതം വിലക്കിയിരുന്നു. രാജ്യമൊട്ടാകെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വിലക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ദക്ഷിണ റെയില്‍വെ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതിതീവ്രവ്യാപന പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Check out our other content

Check out other tags:

Most Popular Articles