Friday, March 29, 2024

മകളുടെ പേര് പങ്കുവച്ച്‌ പേളിയും ശ്രീനിഷും .

LATEST NEWSമകളുടെ പേര് പങ്കുവച്ച്‌ പേളിയും ശ്രീനിഷും .

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്ബതിമാരാണ് പേളിമാണിയും, ശ്രീനീഷും. ഒരുപക്ഷേ ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് കേള്‍ക്കുമ്‌ബോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ആദ്യം ഓര്‍മ വരുന്നത് പേളിമാണിയുടേയും ശ്രീനീഷിന്റേയും പ്രണയമാണ്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. പ്രണയം പിന്നീട് വിവാഹത്തിലേക്കും നയിച്ചു. ഇപ്പോഴിത ജീവിതത്തിലെ പുതിയ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് താരങ്ങള്‍. ഇരുവരുടെ മാത്രമല്ല ആരാധകരുടെയും കാത്തിരുപ്പിനൊടുവില്‍ മാര്‍ച്ച് 20 ന് ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിക്കുകയായിരുന്നു. ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലു ആരാധകരോട് പങ്കുവെയ്ക്കുന്ന പേളിഷ് ദമ്ബതിമാര്‍ വളര സന്തോഷത്തോടെയാണ് കുഞ്ഞ ജനിച്ച വിവരവും മകളുടെ വിശേഷങ്ങളും പങ്കുവെച്ചത്.
കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. ഏവരും വലിയ പ്രതീക്ഷയാണ് പേരിനായി വെച്ചിരുന്നത്. നില എന്നാണ് മലാഖ കുഞ്ഞിന്റെ പേരെന്ന് പേളിയും ശ്രീനീഷും ആരാധകര്‍ത്തായി പങ്കുവെച്ചിരുന്നു. മാത്രമല്ല മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കെണ്ടാണ് പേര് വെളിപ്പെടുത്തിയത്. ‘അവള്‍ വന്നിട്ട് 28 ദിവസമായി. അവള്‍ ഞങ്ങളുടെ ജീവിതം സന്തോഷവും നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്‌നേഹിക്കുന്നു,’ പേര് പങ്കവെച്ച് കൊണ്ട് പേളി കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഒപ്പം ശ്രീനീഷും മകളുടെ പേര് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത മകളുടെ പേരിനെ കുറിച്ചുള്ള കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേളി വാചാലയായത്.

പേളിയുടെ വാക്കുകള്‍ ഇങ്ങനെ.’കുറച്ച് നാളുകള്‍ക്ക് മുമ്ബ് അവര്‍ ആകാശത്ത് തെളിഞ്ഞ ചന്ദ്രക്കലയെ ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ച് നോക്കി നിന്നിരുന്നു. അവന്‍ അതില്‍ മുത്തശ്ശിക്കഥയിലെ മുയലിനെ കണ്ടപ്പോള്‍ അവള്‍ കണ്ടത് മദര്‍ മേരിയെ. അന്ന് കോര്‍ത്തു പിടിച്ച ആ കൈകളില്‍ ഇന്ന് അവരുടെ ‘നിലാവ് ‘ ഇരിക്കുന്നു. കുഞ്ഞേ. പേരുപോലെ നീ ഇരുളില്‍ തെളിയുന്ന വെളിച്ചമാവുക. അച്ഛന്റേയും അമ്മയുടേയും നിലാകുരുന്നേ നിന്നെ ഞങ്ങളും സ്‌നേഹിക്കുന്നു’ ഇങ്ങനെ ആയിരുന്നു പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പേളിഷ് ദമ്ബതികള്‍ക്കും കുഞ്ഞ് നിലയ്ക്കും ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

Check out our other content

Check out other tags:

Most Popular Articles