Thursday, April 18, 2024

അറച്ചുനില്‍ക്കാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Covid 19അറച്ചുനില്‍ക്കാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രീയമാണ് വാക്‌സിനേഷനെന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു തരത്തിലുളള അറച്ചുനില്‍പ്പും ആര്‍ക്കും വേണ്ട. അറച്ചുനില്‍ക്കുന്നത് സമൂഹത്തിനോട് കാണിക്കുന്ന ക്രൂരതയാകും. അവരവരുടെ രക്ഷയെക്കാള്‍ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles