വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ്….

0
191
Google search engine

വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റാഇന്‍ഫോ.

വിഡിയോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള അവസരം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്‌സ്ആപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത് വഴിയായി വിഡിയോ പങ്കുവയ്ക്കുമ്പോള്‍ മ്യൂട്ട് ചെയ്യാന്‍ ഉപയോക്താവിന് സാധിക്കും. വിഡിയോ അയക്കുന്നതിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിംഗ് വിന്‍ഡോയിലായിരിക്കും ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവുക. ഈ വിന്‍ഡോയില്‍ വിഡിയോ ട്രിമ്മിംഗ്, ടെക്സ്റ്റ്, സ്റ്റിക്കര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഇനി മ്യൂട്ടും ലഭ്യമാകും.

നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് എന്ന് ഇത് ലഭ്യമാകുമെന്നത് സംബന്ധിച്ച് നിലവില്‍ വിവരങ്ങളില്ല.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here