കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ. ശ്രീധരൻ.

0
269

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു ശ്രീധരന്റെ പ്രതികരണം.

ഗവർണർ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ പറ്റാത്ത പദവിയാണ് ഗവർണർ സ്ഥാനം. മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും ശ്രീധരൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഇ. ശ്രീധരൻ രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് ശ്രീധരന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here