Thursday, April 25, 2024

സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കി സർക്കാർ ഉത്തരവായി…….

FEATUREDസ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കി സർക്കാർ ഉത്തരവായി.......

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. എല്ലാ വിധത്തില്‍പെട്ട വാഹന ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. താഴെ പറയും പ്രകാരമാണ് തവണകള്‍ അടയ്ക്കാന്‍ സാവകാശം നല്‍കിയിട്ടുള്ളത്:

  • 1.ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കുടിശിക അടയ്ക്കുന്നതിന് – 2021 മാര്‍ച്ച് 20 മുതല്‍ ആറ് പ്രതിമാസ തവണകള്‍
  • 2.ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള കുടിശിക തുക അടയ്ക്കുന്നതിന് – 2021 മാര്‍ച്ച് 20 മുതല്‍ എട്ട് പ്രതിമാസ തവണകള്‍
  • 3.രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള കുടിശിക തുക അടയ്ക്കുന്നതിന് – 2021 മാര്‍ച്ച് 20 മുതല്‍ പത്ത് പ്രതിമാസ തവണകള്‍

നാല് വര്‍ഷത്തില്‍ കൂടുതല്‍കാലം കുടിശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശിക തുക അടച്ച് തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 മാര്‍ച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശിക നികുതി തുക അടയ്ക്കാവുന്നതാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles