Saturday, April 20, 2024

പുതിയ കാലത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെയും മികവിനെയും സംതൃപ്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി രാജ്യത്ത് സ്വകാര്യ വത്കരിക്കപ്പെടും……നടപടികളുമായി കേന്ദ്രസര്‍ക്കാര്‍…

FEATUREDപുതിയ കാലത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെയും മികവിനെയും സംതൃപ്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി രാജ്യത്ത് സ്വകാര്യ വത്കരിക്കപ്പെടും......നടപടികളുമായി കേന്ദ്രസര്‍ക്കാര്‍...

ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ നാല് പൊതുമേഖല ബാങ്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ബാങ്കുകള്‍ ദേശസാത്കരിക്കപ്പെടണം എന്ന ആശയം ഇനി രാജ്യത്ത് റിവേഴ്‌സ് ഗിയറില്‍. പുതിയ കാലത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെയും മികവിനെയും സംതൃപ്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി രാജ്യത്ത് സ്വകാര്യ വത്കരിക്കപ്പെടും. ഇക്കാര്യത്തിലെ നയപരമായ തീരുമാനത്തിന് പിന്നാലെ നപടികളും കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവത്കരണം ഏപ്രിലില്‍ തന്നെ തുടങ്ങും. ‘പരീക്ഷണ’ അടിസ്ഥാനത്തിലായിരിക്കും ബാങ്കിംഗ് സ്വകാര്യ വത്കരണം ആരംഭിക്കുക എന്ന് ധനമന്ത്രാലയവും സ്ഥിരീകരിക്കുന്നു. ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്കരിക്കുക എന്നതാകും സര്‍ക്കാര്‍ പിന്തുടരുന്ന നയം. അടുത്ത വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളുടെ സ്വകാര്യവത്കരണവും രാജ്യത്ത് നടപ്പിലാകും. ജീവനക്കാരുടെ യൂണിയനുകളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സ്വകാര്യവത്ക്കരണ നടപടികള്‍.

spot_img

Check out our other content

Check out other tags:

Most Popular Articles