സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു.

0
135

ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.

ആദ്യം 2750 രൂപയുണ്ടായിരുന്ന ആർടിപിപിസിആർ പരിശോധനയുടെ തുക നാലു തവണയായി കുറച്ച് ആരോഗ്യ വകുപ്പ് 1500 ലെത്തിക്കുകയായിരുന്നു. എന്നാൽ ഈ തുകയിൽ പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആർടിപിപിസിആർ പരിശോധനകൾക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയായി നിരക്ക് പുതുക്കി നിശ്ചയിച്ചത്.

ആൻ്റിജൻ പരിശോധനയുടെ നിരക്കിൽ മാറ്റമില്ല. 300 രൂപയായി തുടരും. എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here