Friday, April 19, 2024

‘അയ്യപ്പനും കോശിയും’ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്.

FEATURED'അയ്യപ്പനും കോശിയും' ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്.

ബ്‌ലോക്ക് ബസ്റ്റര്‍ ചിത്രം ‘അയ്യപ്പനും കോശിയും’ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജയന്‍ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘വിലായത്ത് ബുദ്ധ’ എന്നാണ് പേര്. ‘സച്ചിയുടെ സ്വപ്നമാണിത്, സഹോദരാ, താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചത്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവരാണ് നിര്‍മ്മാണം. ജി.ആര്‍. ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവരുടേതാണ് രചന.

പൃഥ്വിരാജിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിന്റെ മറ്റു ചിത്രങ്ങള്‍

ആടുജീവിതം : പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആടുജീവിതം’ ബെന്യാമിന്‍ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോര്‍ദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങള്‍ ഒരുക്കിയത്.

കോള്‍ഡ് കേസ്: ആന്റോ ജോസഫ് ഫിലിം കമ്ബനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.

കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘കുരുതി’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാര്യ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് ആണ്.

തീര്‍പ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്ബാട്ടിന്റെ പുതിയ ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

കടുവ: കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന ‘കടുവ’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്.

നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്ബന്‍ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ജനഗണമന: െ്രെഡവിംഗ് ലൈസന്‍സിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേര്‍ക്കുനേര്‍ വരുന്ന ത്രില്ലര്‍ ചിത്രമാണ് ‘ജനഗണമന’. ക്വീന്‍ സംവിധായകന്‍ ടിജോ ജോസ് ആന്റണിയാണ് സംവിധായകന്‍.

ഭ്രമം: ബോളിവുഡ് ചിത്രം ‘അന്ധാദുന്‍’ റീമേക്കില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’.

വാരിയംകുന്നന്‍: ആഷിഖ് അബു ചിത്രത്തില്‍ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. ‘വാരിയംകുന്നന്‍’ എന്ന ചരിത്ര സിനിമ 2021ല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണിത്.

ഘ2 എമ്ബുരാന്‍: സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഘ2 എമ്ബുരാനില്‍ മോഹന്‍ലാല്‍ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.

കാളിയന്‍: 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘കാളിയന്‍’ നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക്ക് മൂണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി. അനില്‍ കുമാര്‍ ആണ് തിരക്കഥ.

spot_img

Check out our other content

Check out other tags:

Most Popular Articles