Thursday, April 25, 2024

20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ.

FEATURED20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. വിലക്ക് ഇന്ന് രാത്രി ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ യുഎഇ, ഈജിപ്റ്റ് എന്നിവയ്ക്ക് പുറമെ ലെബനന്‍,തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. യുഎസ്, അര്‍ജന്റീന, ബ്രസീല്‍, പാകിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയവയാണ് താത്ക്കാലിക വിലക്ക് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.

ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഇവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles