Tuesday, April 23, 2024

ഇന്ത്യന്‍ ബ്രൂസിലി ഡോ. ജോസഫ് കെ ജെ പരിശീലകനായുള്ള കരാട്ടെ പരിശീലനകേന്ദ്രം അറയാഞ്ഞിലിമണ്ണില്‍ ആരംഭിച്ചു.

FEATUREDഇന്ത്യന്‍ ബ്രൂസിലി ഡോ. ജോസഫ് കെ ജെ പരിശീലകനായുള്ള കരാട്ടെ പരിശീലനകേന്ദ്രം അറയാഞ്ഞിലിമണ്ണില്‍ ആരംഭിച്ചു.

ഇന്ത്യന്‍ ബ്രൂസിലി എന്നറിയപ്പെടുന്ന ഡോ. ജോസഫ് കെ ജെ പരിശീലകനായുള്ള ഐ ബി ഏല്‍ അക്കാഡമി കരാട്ടെ പരിശീലനകേന്ദ്രം ഇകടത്തി അറയാഞ്ഞിലി മണ്ണ് സെന്റ് ജോസഫ് ചര്‍ച്ചിന്റെ പാരീഷ് ഹാളില്‍ ആരംഭിച്ചു. .വിവിധ പ്രായത്തിലുള്ളവര്‍ക്ക് കരാട്ടെ യോഗ പരിശീലനങ്ങള്‍ ഇവിടെ നടക്കും. സെന്‍സായി റെജി കെ ആര്‍ മുഖ്യ പരിശീലകന്‍ ആകും .

സമ്മേളനത്തില്‍ റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.വെച്ചൂച്ചിറ പോലിസ് സ്‌റ്റേഷന്‍ സി ഐ സുരേഷ് .ആര്‍ ഉദ്ഘാടനം ചെയ്തു .ഡോ. ഫാ.മാത്യു ഓലിക്കല്‍ മുഖ്യ പ്രഭാഷന്നം നടത്തി.പഞ്ചായത്ത് മെമ്പര്‍മാരായ ജിജിമോള്‍ സജി, ജോയി ജോസഫ്.സി.എസ് സുകുമാരന്‍ , വി.എന്‍ സുധാകരന്‍. ജോസഫ് കെ ജെ എസ് എന്‍ ഡി പി ശാഖാ പ്രസിഡന്റ് മജേഷ് രവീന്ദ്രന്‍, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് ഇ എസ് ഗോപിനാഥപിള്ള എന്നിവര്‍ സാരിച്ചു .തുടര്‍ന്ന് സദസിന് മുന്നില്‍ ജോസഫ് കെ.ജെ ഇരുമ്പ് കമ്പി കൈ കൊണ്ട് വെട്ടി ഒടിച്ചു’ തുടര്‍ന്ന് വിവിധ അഭ്യാസ പ്രകടനങ്ങള്‍ നടത്തി. ബിനു ചെറിയാന്‍, മുജീബ് റഹ്മാന്‍ , മാണി പുന്നൂസ് ,ജോണ്‍സന്‍ , ജിനോഷ് വേങ്ങത്താനം, ജോയിച്ചന്‍ കാട്ടൂര്‍ , സജി , തോമസുകുട്ടി, സന്ദീപ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

spot_img

Check out our other content

Check out other tags:

Most Popular Articles