പിണറായിസർക്കാരിന്റെ വിജയഭേരിയിൽ ഒരു പൊൻതിളക്കം കൂടി;കായകല്പ പുരസ്‌കാരം നേടി മാതൃയാന പദ്ധതിക്ക് തുടക്കം കുറിച്ച മാതൃശിശുആശുപത്രി

0
67

അനഘആമി

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഒരു സർക്കാർ ആശുപത്രിയുണ്ട് .23 കോടി രൂപ ചിലവിട്ടു നിർമിച്ച 2018 ഡിസംബർ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം നിർവഹിച്ച മാതൃശിശു ആശുപത്രി . പാലോളി മുഹമ്മദ് കുട്ടി മന്ത്രി ആയിരിക്കെ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ തറക്കല്ലിട്ടതാണ് ഈ ആശുപത്രിക്ക് . എന്നാൽ ൨൦൧൭ ൽ സ്ഥലം എംഎൽഎ ആയിരുന്ന സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടലിന്റെ ഭാഗമായി പ്രത്യകം ഫണ്ട് അനുവദിക്കുകയും വേഗത്തിൽ തന്നെ പണി പൂർത്തീകരിക്കുകയും ചെയ്യ്തു.
സർക്കാർ ജോലി എല്ലാവർക്കും ഇഷ്ട്ടമാണ് അല്ലേ…. എന്നാൽ സാധരണയായി സർക്കാർ ആശുപത്രി അധികം ആളുകൾക്ക് ഇഷ്ട്ടമല്ല.സർക്കാർ ആശുപത്രിയെന്നു കേൾക്കുമ്പോൾ തന്നെ ഒരുപാട് കാഴ്ചകൾ മനസ്സിലേക്ക് ഓടിവരും . ഒട്ടും സൗകര്യമില്ലാത്ത വൃത്തിഹീനമായ മഞ്ഞ ചുമരുകളുള്ള കെട്ടിടം ,മുറുക്കി തുപ്പിയ മൂലകൾ, പെനോയലിന്റെയും ഡെറ്റോളിന്റെയും മണം വരുന്ന വരാന്തകൾ . എന്നാൽ പുതിയ കാലത്ത് നമ്മുടെ സർക്കാർ സംവിധാനങ്ങളെല്ലാം അടിമുടി മാറുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് പൊന്നാനിയിലെ ഈ ആശുപത്രി . പ്രസവശേഷം അമ്മയെയും കുഞ്ഞിന്നെയും സൗജന്യമായി വീട്ടിൽ എത്തിക്കുന്ന മാതൃയാന പദ്ധതിയുടെ ജില്ലയിലെ തുടക്കം ഈ ആശുപത്രിയിലായിരുന്നു .

ശുചിത്വപരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിപോരുന്ന കായകല്പ പുരസ്കാരവും ലഭിച്ചത് ഈ ഹോസ്പിറ്റലിനു തന്നെയായിരുന്നു. പൊന്നാനി സിവിൽ സർവീസ് അക്കാദമി കോർഡിനേറ്റർ ടി വൈ അരവിന്ദാക്ഷനാണ് ആശുപത്രി മുറ്റത്തെ പൂന്തോട്ടപരിപാലന ചുമതല.
ഈ ആശുപത്രിയിൽ കുട്ടികൾക്കുള്ള ഒപി. ഗൈനക്കോളജി,അടിയന്തര സ്കാനിംഗ്, കുത്തിവയ്പ്പ്,ലബോറോട്ടറി സേവനങ്ങൾ,റാഡിലോളജി സേവനങ്ങൾ,അൾട്രാസൗണ്ട് സ്കാനിംഗ് ,ഇസിജി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here