ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ മാറ്റമില്ലെന്ന് കര്‍ഷക നേതാക്കള്‍;ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും

0
97
Google search engine

ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ മാറ്റമില്ലെന്ന് കര്‍ഷക നേതാക്കള്‍. ഫെബ്രുവരി ഒന്നിന് കാല്‍നടജാഥ നടത്തും. ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. അതേസമയം, ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ അടക്കം പ്രതികളാണ്. ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച നടന്‍ ദീപ് സിദ്ദു ബിജെപി പ്രവര്‍ത്തകനാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു.

ട്രാക്ടര്‍ റാലിക്കിടെ 17 സ്വകാര്യ വാഹനങ്ങളും എട്ട് ബസുകളും നശിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here