കളമശേരി മുൻസിപ്പാലിറ്റിയിൽ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി

0
23

കളമശേരി 37-ാം വാർഡിൽ എൽഡിഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ അട്ടിമറി വിജയം നേടിയതോടെ യുഡിഎഫിന് ഭരണം നഷ്ട്ടമാകാൻ സാധ്യത. 20 അംഗങ്ങൾ എൽഡിഎഫിനും 21 അംഗങ്ങൾ യുഡിഎഫി നുമുള്ള കളമശേരി മുൻസിപ്പാലിറ്റിയിൽ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. ലീഗ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണക്കാരായ കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന കളമശേരി മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് നിലപാടറിയിച്ചു.കളമശേരി 37-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി റഫീഖ് മരിക്കാർ വിജയിച്ചത് 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ മത്സരരംഗത്തുണ്ടായിരുന്ന വിമത സ്ഥാനാർത്ഥി 201 വോട്ടുകൾ നേടുകയും ചെയ്തു. നിലവിൽ കളമശേരിയിലെ സീറ്റ് നില എൽഡിഎഫിന് 20 ഉം യുഡിഎഫിന് 21 ആയി. ഇതോടെ കമശേരിയിൽ യുഡിഎഫിന് ഭരണം നഷ്ട്ടപ്പെടാനുള്ള സാധ്യതയേറി. കളമശേരി നഗരസഭയിൽ തങ്ങൾ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു.മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണക്കാരായ കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന കളമശേരി മുൻസിപ്പാലിറ്റിയുമായി ഇനി സഹകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here