ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് കെഎസ്ആര്‍ടിസി സിഎംഡി

0
106
Google search engine

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ മറ്റ് ജോലികള്‍ക്കോ പോയിട്ട് അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുനഃപ്രവേശനം നല്‍കരുത്.

അവധിയുടെ കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും .ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റ് ഓഫീസര്‍മാര്‍ പുനഃപ്രവേശനം നല്‍കുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനമെന്നും ഉത്തരവില്ലാതെ പുനഃപ്രവേശനം നല്‍കുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here