പട്ടയ പ്രശ്നം; കൈത്താങ്ങായി കേരള കോൺഗ്രസ്(എം), ലഭ്യമായ പട്ടയങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ

0
118
Google search engine

എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി പട്ടയ പ്രശ്നത്തിന് കൈത്താങ്ങായി കേരള കോൺഗ്രസ്(എം).എരുമേലി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ ആയിരത്തോളം കുടുംബങ്ങളുടെ കൈവശ കാർഷിക ഭൂമിക്ക് മുമ്പ് ലഭിച്ചിരുന്ന ഉപാധി പട്ടയങ്ങൾ പ്രകാരം ഇപ്പോൾ കരം തീരുവയും ക്രയവിക്രയവും സാധിക്കാത്ത അവസ്ഥ ഒഴിവാക്കി ലഭ്യമായ പട്ടയങ്ങളുടെ നിയമ സാധുത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടും ഇനിയും പട്ടയം നൽകാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഐ.എ.എസ് ന് നിവേദനം നൽകി. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ പാർട്ടി നേതാവ് പി.ജെ സെബാസ്റ്റ്യൻ നിവേദനം കളക്ടർക്ക് കൈമാറി. കേരള കോൺഗ്രസ് (എം) നേതാക്കളായ സാബു കാലാപറമ്പിൽ, തോമസ് കൊച്ചിലാത്ത്, ലിൻസ് വടക്കേൽ, സന്തോഷ് തേനാകര എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു. പട്ടയം നൽകുന്നതിന് അനുകൂലമായി നിലവിലുണ്ടായിരുന്ന വിവിധ സർക്കാർ ഉത്തരവുകൾ, റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധന റിപ്പോർട്ട്, സർവ്വേ ഡിപ്പാർട്ട്മെന്റ് രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളും നിവേദകസംഘം കളക്ടർക്ക് കൈമാറി. വിഷയം പരിശോധിച്ച് പരിഹരിക്കുന്നതിനു ശ്രമിക്കുമെന്നും, ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കളക്ടർ നിവേദക സംഘത്തിന് ഉറപ്പുനൽകി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here