എരുമേലി; പാണപിലാവ് ( ചീനി മരം) കരിയിലക്കുളം പള്ളിക്കുന്ന് റോഡിന്റെ നിർമാണ ഉദ്ഘാടനം PC ജോർജ് MLAനിർവഹിച്ചു.

0
475
Google search engine

ഉമേഷ് എരുമേലി

എരുമേലി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലെ ചീനി മരം-കരിയിലക്കുളം പള്ളിക്കുന്ന് റോഡിൻ്റെ നിർമാണ ഉദ്ഘാടനം PC ജോർജ് MLAനി ർവഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജിമോൾ സജി ,ജനപക്ഷം നേതാവ് ബാബു കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.20 വർഷക്കാലമായി ജനങ്ങളുടെ ആഗ്രഹമായിരുന്ന ഈ റോഡ് പണി പൂർത്തികരിക്കുന്നതോടെ പാണപിലാവ് പള്ളിക്കുന്ന് നിവാസികൾക്ക് എരുമേലി- പമ്പ റോഡിൽ എളുപ്പത്തിൽ എത്തിചേരാനാകും. PC ജോർജ്‌ MLA പ്രസ്തുത റോഡ് നിർമാണത്തിന് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. നാടിൻ്റെ വികസനത്തിന് ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കണം എന്നും കക്ഷിരാഷ്ട്രിയം പാടില്ലെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here