എസ് എൻ ഡി പി യോഗം; 25 വർഷമായി സമുദായം രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും സംഘടനാപരമായും പിന്നോട്ടെന്ന് ഗോകുലം ഗോപാലൻ

0
160
Google search engine

കോട്ടയം തിരുനക്കര മൈതാനിയിൽ എസ് എൻ ഡി പി യോഗം വിമോചന സമരസമിതിയുടെ സമരപ്രഖ്യാപനം ഗോകുലം ഗോപാലൻ നിർവഹിച്ചു .എസ് എൻ ഡി പി യോഗത്തിന്റെ നിലവിലെ നേതൃത്വത്തെ നിയമപരമായും ജനാധിപത്യപരമായും പുറത്താകുമെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയോടുള്ള പ്രതിഷേധസൂചകമായി യോഗം പ്രവർത്തകർ തലയിൽ മുണ്ടിട്ട് പുറകോട്ടു നടന്നാണ് സമ്മേളന നഗറിൽ എത്തിയത് . മുൻ യോഗം കൗൺസിലർ ആപ്പാഞ്ചിറ പൊന്നപ്പൻ പുറകോട്ടു നടക്കൽ സമരം ഉത്‌ഘാടനം ചെയ്തു .

ഈഴവ സമുദായം 25 വർഷം കൊണ്ട് രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സംഘടനാപരമായും പുറകോട്ടുപോയെന്നും സമുദായം ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായെന്നും അദ്ദേഹം പറഞ്ഞു . മീനച്ചിൽ യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം സന്തോഷ് കുമാർ, കുന്നത്തുനാട് മുൻ സെക്രട്ടറി ആർ .അജന്തകുമാർ,പീരുമേട് മുൻ സെക്രട്ടറി അജയൻ കെ തങ്കപ്പൻ, എരുമേലി മുൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, തളിപ്പറമ്പ് സെക്രട്ടറി വി.പി ദാസൻ തൊടുപുഴ സെക്രട്ടറി ബിന്ദു കൃഷ്ണൻ,തിരുവമ്പാടി സെക്രട്ടറി പി.എം.എസ് വിശ്വംഭരൻ, നടരാജൻ ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകി.
വിമോചനസമര പ്രഖ്യാപനസമ്മേളനം സി.കെ വിദ്യാസാഗർ ഉത്‌ഘാടനം ചെയ്തു .സൗത്ത് ഇന്ത്യൻ വിനോദ് വിമോചനസമരം സന്ദേശം നൽകി. അരുൺ മയ്യനാട് വിമോചന സമര പ്രതിജ്ഞ ചൊല്ലികൊടുത്തു. മധുസൂദൻ കുട്ടനാട് ,അരുൺ മയ്യനാട് എന്നിവരെ യോഗത്തിൽ വച്ച് ഗോകുലം ഗോപാലൻ ആദരിച്ചു . മാതാ ഗുരുപ്രിയ , ഡോ. സുശീല , ബിജു കൃഷ്ണൻ , വി . പി ദാസൻ , ടി .പി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here