ആശങ്കകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല ; സംസ്ഥാനം കോവിഡ് വാക്സിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

0
256
Google search engine

കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ .ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വാക്സിൻ പൂർണ സുരക്ഷിതമാണെന്നും കെ.കെ ഷൈലജ പറഞ്ഞു. പലവിധ രോഗങ്ങൾക്ക് വാക്സിൻ എടുക്കുന്നുണ്ട് ,അതുപോലെ തന്നെയേ ഏതിനെയും കണ്ണേണ്ടതുള്ളൂ . യാതൊരു വിധത്തിലുള്ള ഭയത്തിന്റെയും ആവശ്യം ഇല്ലെന്നും ഏതൊരു വാക്സിൻ എടുത്താലും ചില സൈഡ്ഫക്ടുകൾ ഉണ്ടാകും . എല്ലാവിധ മുൻകരുതലും എടുത്താണ് വാസിനേഷൻ നടക്കുക. വാക്സിൻ സ്വീകരിക്കുന്നവരുടെ ആരോഗ്യസ്‌ഥിതി പ്രത്യകം പരിഗണിക്കും . അലർജി ഉള്ളവരാണോ എന്ന് പരിശോദിച്ചത്തിനു ശേഷമായിരിക്കും കുത്തിവയ്പ്പ് നൽകുക. ആദ്യഡോസ് വാക്സിൻ എടുത്ത് 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് എടുക്കുക .ഇതിനിടയിൽ ശക്തമായി അലർജി വന്നാൽ അവർക്ക് രണ്ടാമത്തെ ഡോസ് നൽകില്ല .ചെറിയ രീതിയിൽ അലർജിയുള്ളവരെ പരിചരിക്കാൻ ആശുപത്രിയിൽ എല്ലാവിധ സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട് .വാക്സിൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയത് മുലയൂട്ടുന്ന അമ്മമാരെയും ഗർഭിണികളെയുമാണ്. കഴിയുന്നത്ര ആളുകൾ വാക്സിൻ എടുത്ത് പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് കെ.കെ ഷൈലജ പറഞ്ഞു . വാക്സിൻ സ്വീകരിച്ചെന്നു കരുതി ഇതുവരെ തുടർന്ന പ്രതിരോധ മാർഗങ്ങൾ അവസാനിപ്പിക്കാതെ അത് തുടരണമെന്നും മന്ത്രി പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here