പൂഞ്ഞാർ നിയോജകമണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ആശ ജോയി

0
78

മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയിയെ മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് നിയമിച്ചു .മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്‌ ആണ് ഈ വിവരം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഡോ. ശോഭ സലിമോൻ മുഖേന ആശയെ അറിയിച്ചത് . കോൺഗ്രസ്സിന്റെ യുവ നേതാക്കളിൽ കഴിവ് തെളിയിച്ച ആശ ജോയ് ചേനപ്പാടിയിൽ നിന്നുള്ള കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു . തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി . ചേനപ്പാടി കണ്ടത്തിൽ ടെഡിയാണ് ഭർത്താവ് . പി.ജി കഴിഞ്ഞു ബി.എഡ് ബിരുദധാരിയാണ് ആശ ജോയി .

LEAVE A REPLY

Please enter your comment!
Please enter your name here