പുണ്യം പൂങ്കാവനത്തിൽ നിറ സാന്നിധ്യമായി താരങ്ങൾ; ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ തുടങ്ങിയ താരനിരകൾ അണിചേർന്നു

0
77

ഓരോ ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ച് 2011ൽ പി വിജയൻ ഐ പി എസ് തുടങ്ങി വച്ച പുണ്യം പൂങ്കാവനം പദ്ധതിയിൽ നിറ സാന്നിധ്യമായി ചലച്ചിത്ര താരങ്ങൾ . ആരാധനാലയങ്ങൾ സന്ദർശിക്കാൻ വരുന്നവർ പോകുന്ന വഴിയിൽ കാണുന്ന മാലിന്യങ്ങൾ കൂടി അവിടെ നിന്നും മാറ്റണം അതായത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രകൃതി സംരക്ഷണവും നടപ്പിലാകും .ഇത് മുൻകൂട്ടി കണ്ടു കേരളാ പോലീസ് ആരംഭിച്ച പ്രസ്ഥാനമാണ് പുണ്യം പൂങ്കാവനം .

ഈ പദ്ധതിയുടെ പ്രചാര പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലിയിൽ താരപ്രഭ കളായ ഫഹത് ഫാസിൽ,സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, തിരക്കഥാകൃത്തായ ശ്യാം പുഷ്കർ, നടി ശ്രീമതി ഉണ്ണിമായ, സിനിമ നിർമ്മാതാവും നടനുമായ ജയേഷ് തമ്പാനും മറ്റു അണിയറപ്രവർത്തകരും പങ്ക്‌ചേർന്നു . പുണ്യം പൂങ്കാവനം ടീമംഗങ്ങളായ റിട്ടേഡ് അസിസ്റ്റന്റ് കമാൻഡ് ജി .അശോക് കുമാർ , കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷിബു എംഎസ് , ജോർജുകുട്ടി ,
സബ്ഇൻസ്പെക്ടർ അനിൽ കെ പ്രകാശ്, ജയലാൽ, ടീം പ്രവർത്തകരായ നിജിൽ എരുമേലി, വിനോദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ പുണ്യ പദ്ധതി ലോകത്തിന് മാതൃകയാണെന്നും എല്ലാ ജനങ്ങളും ഈ പദ്ധതി ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കണമെന്നും ഈ സന്ദേശം ലോകത്തെല്ലായിടത്തും എത്തിക്കുന്നതിനും വേണ്ടി എല്ലാവരും പ്രയത്നിക്കണം എന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here