അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം

0
183
Google search engine

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.അതിനിടെ ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 150 വര്‍ഷത്തിനിടയില്‍ ഒരു പ്രസിഡന്റും ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ല. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു.അതേസമയം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിത കാലത്തേക്ക് വിലക്കി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ഡോണള്‍ഡ് ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ പ്രകോപനപരമായതിനാല്‍ നടപടിയെന്നും ട്വിറ്റര്‍. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here