സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു.

0
164
Google search engine

സൗദിഖത്തര്‍ അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. ഇതോടെ മൂന്നര വര്‍ഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കരവ്യോമനാവിക അതിര്‍ത്തികളാണ് തുറന്നത്. 2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്.

ഖത്തര്‍ ഭരണാധികാരിയുമായും സൗദിയിലെ കിരീടാവകാശിയുമായും കുവൈത്ത് ഭരണാധികാരി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി അഹ്മദ് നാസര്‍ അല്‍ സബ പ്രസ്താവനയില്‍ പറഞ്ഞു.

2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here