വികസനപാതയിൽ പുത്തൻ ചുവടുവെപ്പ് ; കേരള വികസന ചരിത്രത്തിൽ നിരവധി വെല്ലുവിളികൾ വേറിട്ട പദ്ധതി ഒടുവിൽ നാടിനു സമർപ്പിച്ചു .

0
176
Google search engine

അനഘആമി

മംഗളുരു ഗെയ്‌ൽ പൈപ്പ് ലൈൻ പ്രദാനമന്ദ്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു . ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് വീഡിയോ കോൺഫറൻസ് വഴി ഉത്‌ഘാടനം നടത്തിയത്. കേരളത്തിന്റെ വികസന ചരിത്രത്തിൽ തന്നെ വളരെയേറെ അധികം വെല്ലുവിളികൾ നേരിട്ട പദ്ധതിയാണ് നാടിന്നു ഇന്ന് സമർപ്പണമായത്. പദ്ധതിക്കെതിരെ നിരവധി പ്രതിഷേധങ്ങളും മറ്റും രാജ്യത്തു നിലനിന്നിരുന്നെങ്കിലും അതെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് വികസന നായകന്മാർ അതിനു മറുപടി പറഞ്ഞത് .2010ൽ ആരംഭിച്ച പദ്ധതിയാണ് 2021 ന്റെ തുടക്കത്തിൽ രാജ്യത്തിന് സമർപ്പിക്കുന്നത്. 2010ൽ ആരംഭിച്ചെങ്കിലും സ്ഥലം ലഭ്യമാക്കാത്തതിനെ തുടർന്ന് 2014 ൽഉപേഷിക്കുകയായിരുന്നു .ഈ പദ്ധതിക്ക് പുതുജീവൻ ലഭിച്ചത് 2016 ൽ ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് . കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലായിരുന്നു പൈപ്പ് ഇടേണ്ടിയിരുന്നത് .അതിൽ വെറും 40 കിലോമീറ്റർ മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത് .ബാക്കി ദൂരം മുഴുവൻ പൈപ്പിട്ടൽ പൂർത്തിയാക്കിയത് ഇടതുപക്ഷ സർക്കാർ അധികാരമേറ്റടുത്തതിന് ശേഷമാണ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്
പോസ്റ്റിലൂടെ ചൂടികാണിച്ചു .

വികസന പാതയിൽ കേരളത്തിന്റെ പുത്തൻ ചുവടുവെപ്പാണ് ഗെയ്‌ൽ പദ്ധതിയിലൂടെ നടന്നതെന്ന് മന്ത്രി ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി . പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് വാതക വാഹക ശേഷിയുള്ളതാണ് പൈപ്പ് ലൈൻ . കൊച്ചി എൽഎൻജി ടെർമിനലിൽ നിന്ന് മംഗളൂരു വരെ തൃശൂർ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നു പോകുന്നത് .വീട്ടാവശ്യത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതി വാതകവും ഗതാഗതമേഖലയ്ക്ക് സിഎൻജിയും പൈപ്പ്ലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു .5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ നികുതി വരുമാനം 500 മുതൽ 720 കോടി വരെ ലാഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ്‌ലൈൻ കടന്നു പോകുന്ന ജില്ലകളിൽ വ്യാവസായിക വാണിജ്യ ആവശ്യങ്ങൾക്കും പ്രകൃതിവാതകം നൽകും .

ജനങ്ങളുടെ ആശങ്ക പരിഹരിച്ചതാണ് പദ്ധതിയുടെ ഓരോ ഘട്ടവും മുന്നോട്ടുപോയിട്ടുള്ളത് . മതിയായ നഷ്ടപരിഹാരം നൽകി അവരുടെ പൂർണ സഹകരണത്തോടെയാണ് സർക്കാർ ഈപദ്ധതി പൂർത്തിയാക്കിയതിനു മുഖ്യമന്ത്രി പറഞ്ഞു. കേരള വികസന ചരിത്രത്തിൽ തന്നെ ഊർജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ഊർജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധിച്ചെന്നു ഗെയ്‌ൽ അതികൃതരും വ്യക്തമാകുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here