ചെന്താരയുടെ കയ്യൊപ്പ് ഇനി കുണ്ടൂപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും .

0
226
Google search engine

Reported by അനഘആമി

എസ്.എസ്.എൽ.സി, +2 ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കൃത്യമായ ഇടവേളകളിൽ സ്കൂളുകൾ അണുവിമുക്തമാക്കുന്ന പ്രവൃത്തിക്ക് കുണ്ടൂപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഇന്നലെ തുടക്കമായി.

വാർഡ് കൗൺസിലർ കെ.റീജയുടെയും മുൻ കൗൺസിലർ ടി.എസ്.ഷിംജിത്തിന്റെയും നേതൃത്വത്തിൽ ചെന്താര കുണ്ടൂപ്പറമ്പ് സെക്രട്ടറി ഷൈജു.ഒ.വി, ചെന്താരയുടെ പ്രവർത്തകരും RRT വോളന്റിയർമാരുമായ ഷൈജു ഒറ്റക്കണ്ടത്തിൽ, പ്രണവ് എന്നിവർ ചേർന്ന് ആദ്യ ദിവസത്തെ പ്രവർത്തി പൂർത്തിയാക്കി. ഹയർ സെക്കന്ററിയിലും ഹൈസ്കൂളിലുമുള്ള ക്ലാസ്സ്‌ റൂമുകളും സ്കൂൾ പരിസരവുമാണ് അണുവിമുക്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷകൾ പൂർത്തീകരിക്കുന്നതിനായി സ്കൂൾ അണുവിമുക്തമാക്കുന്നതിനും ചെന്താര കുണ്ടൂപ്പറമ്പിന്റെ പ്രവർത്തകർ സഹായിച്ചിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here