28ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണച്ചടങ്ങ്2021 ജനുവരി 9ന്

0
151
Google search engine

2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ കഥ, കഥേതരം, രചന എന്നീ മൂന്നു വിഭാഗങ്ങളിലായി 53 വ്യക്തികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. അവാര്‍ഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഉള്‍പ്പെടെ 200ല്‍ താഴെ പേരെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത്.
കഥാവിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട 58 എന്‍ട്രികള്‍ പരിശോധിച്ച് വിധിനിര്‍ണയം നടത്തിയത് കെ.മധുപാല്‍ ചെയര്‍മാനായ ജൂറിയാണ്. ഒ.കെ ജോണി ചെയര്‍മാന്‍ ആയ ജൂറി കഥേതര വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട 172 എന്‍ട്രികള്‍ വിലയിരുത്തി. രചനാവിഭാഗത്തിലെ അവാര്‍ഡുകള്‍ നിര്‍ണയിച്ചത് എ.സഹദേവന്‍ ചെയര്‍മാനായ ജൂറിയാണ്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here