Thursday, April 25, 2024

50ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2019 സമര്‍പ്പണച്ചടങ്ങ് 2021 ജനുവരി 29 ന്

ENTERTAINMENTMOVIES50ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2019 സമര്‍പ്പണച്ചടങ്ങ് 2021 ജനുവരി 29 ന്

50 ാമത്കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 2021 ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ വിതരണം ചെയ്യും. ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലായി 49 വ്യക്തികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. കേരള സര്‍ക്കാരിന്‍െറ പരമോന്നത ചലച്ചിത്രപുരസ്കാരമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഹരിഹരന് സമ്മാനിക്കും. അവാര്‍ഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഉള്‍പ്പെടെ 200ല്‍ താഴെ പേരെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത്.
1969ലാണ് കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ചലച്ചിത്ര അവാര്‍ഡിന്‍െറ സുവര്‍ണജൂബിലി വര്‍ഷമായ 2019ലെ അവാര്‍ഡിന് പരിഗണിക്കുന്നതിനായി 119 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് ചലച്ചിത്രവിഭാഗം അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ചലച്ചിത്ര നിരൂപകന്‍ ഡോ.വി. രാജകൃഷ്ണന്‍ ചെയര്‍മാനായ ജൂറി രചനാവിഭാഗം അവാര്‍ഡുകളും നിര്‍ണയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles