യുഡിഎഫ് വോട്ട് അസാധുവായി , എരുമേലി പഞ്ചായത്ത് ഭരണം എൽ ഡി എഫിന് തങ്കമ്മ ജോർകുട്ടി പ്രസിഡണ്ട്

0
377
Google search engine

എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം എൽ ഡി എഫിന് . ഒരു യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് എൽ ഡി എഫി നെ ഭാഗ്യം തുണച്ചത്. സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവുമായ തങ്കമ്മ ജോർജ് കുട്ടിയാണ് ഭാഗ്യ നിർഭാഗ്യങ്ങളുടെ അവസാനം നറുക്കെടുപ്പിലൂടെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായത്. എൽ ഡി എഫ് 11, യു ഡി എഫ് 11, സ്വതന്ത്രൻ 1 എന്നായിരുന്നു കക്ഷി നില.
സ്വതന്ത്രനായ ബിനോയി അവസാനം കോൺഗ്രസിനൊപ്പം ചേർന്നതോടെ യു ഡി എഫ് ഭരണം ഉറപ്പിച്ചാണ് ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെത്തിയത്. എന്നാൽ ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതും നറുക്കെടുപ്പ് അനുകൂലമായതും മണ്ഡല മകരവിളക്ക് കാലത്ത് എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം എൽ ഡി എഫിലെത്തിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here