എരുമേലി യൂഡിഎഫ് ഭരണത്തിലേക്ക്; സ്വതന്ത്ര അംഗം ബിനോയിയുമായി ധാരണയിലെത്തി

0
105
Google search engine

എരുമേലി യൂഡിഎഫ് ഭരണത്തിലേക്ക്; കോൺഗ്രസ് വിമതനായി തുമരംപാറ മത്സരിച്ചു വിജയിച്ച സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കൽ
യൂഡിഎഫിനെ പിന്തുണയ്ക്കും. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ബിനോയി കോൺഗ്രസ് നേതാക്കൾ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസിലേക്ക് മടങ്ങിയത്. ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ബിനോയി കോൺഗ്രസ്സിന് പിന്തുണ നൽകിയത്. കെ പി സി സി സെക്രട്ടറി അഡ്വ പി എ സലിം, മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ടിവി ജോസഫ് ,നാസർ പനച്ചി, ടി കെ തങ്കച്ചൻ, പ്രകാശ് പള്ളിക്കൂടം ഉൾപ്പെടെയുള്ളവർ ചർച്ചകളിൽ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജിമോൾ സജി ,സുബി സണ്ണി ,എന്നിവരെയാണ് പരിഗണിക്കുന്നത്.

പഞ്ചായത്ത് തീരുമാനത്തിന് പിന്നാലെ ബിനോയി ഇലവുങ്കൽ സഹപ്രവർത്തകരുമായി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹവും തേടിയെത്തി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here