തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതനെ പരിഗണിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ധാരണയായി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം.കെ.വര്‍ഗീസിനെ മേയറാക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍.ഡി.എഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.