Thursday, April 25, 2024

തേങ്കുറിശ്ശിയില്‍ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍.

CRIMEതേങ്കുറിശ്ശിയില്‍ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍.

തേങ്കുറിശ്ശിയില്‍ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍. ഭാര്യയുടെ അച്ഛന്‍ കുഴല്‍മന്ദം സ്വദേശി പ്രഭുകുമാറും അമ്മാവന്‍ സുരേഷുമാണ് കസ്റ്റഡിയിലായത്. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ സുരേഷിനെ കോയമ്ബത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകും.അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേര്‍ന്നാണെന്ന് കൊലപാതകം നേരിട്ടുകണ്ട അനീഷിന്റെ സഹോദരന്‍ അരുണ്‍ പറഞ്ഞു. വടിവാളും കമ്ബിയും കൊണ്ടാണ് അനീഷിനെ ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അനീഷിനെ കമ്ബികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ.

spot_img

Check out our other content

Check out other tags:

Most Popular Articles