Friday, April 19, 2024

ദു​ബായ് -​ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ര​ണ്ട് ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു

LATEST NEWSദു​ബായ് -​ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ര​ണ്ട് ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു

​ദു​ബായ് -ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ര​ണ്ട് ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ എ​മി​റേ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഇ 306, ​ഇ307 റൂ​ട്ടു​ക​ളി​ലാ​യി ര​ണ്ടു ഇ​ന്‍​റ​ര്‍​സി​റ്റി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് ആ​ര്‍.​ടി.​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഇ 306 ​റൂ​ട്ടി​ലെ ബ​സു​ക​ള്‍ ദു​ബൈ അ​ല്‍ ഗു​ബൈ​ബ ബ​സ് ഡി​പ്പോ​യി​ല്‍ നി​ന്ന് യാ​ത്ര തു​ട​ങ്ങി അ​ല്‍ മം​സാ​ര്‍ വ​ഴി ഷാ​ര്‍​ജ​യി​ലെ അ​ല്‍ ജു​ബൈ​ല്‍ ബ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തും. ഈ ​റൂ​ട്ടി​ലേ​ക്കാ​യി ആ​റ് ഡ​ബ്​​ള്‍ ഡെ​ക്ക് ബ​സു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ദു​ബൈ ദേര ​സി​റ്റി സെന്‍റ​ര്‍ ബ​സ് സ്​​റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ല്‍ ഇ​ത്തി​ഹാ​ദ് റോ​ഡ് വ​ഴി ഷാ​ര്‍​ജ​യി​ലെ അ​ല്‍ ജു​ബൈ​ല്‍ ബ​സ് സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള ബ​സ് സ​ര്‍​വി​സ് ഇ-307 ​റൂ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കും. 20 മി​നി​റ്റാ​യി​രി​ക്കും ആ​കെ യാ​ത്രാ​ദൈ​ര്‍​ഘ്യം. ഇ​തി​നാ​യി ആ​റ് ഡ​ബ്​​ള്‍ ഡെ​ക്ക് ബ​സു​ക​ള്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഈ ​റൂ​ട്ടി​ല്‍ പ്ര​തി​ദി​നം 1,500 യാ​ത്ര​ക്കാ​ര്‍​ക്ക് സേ​വ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​ര്‍‌.​ടി.‌​എ മ​റ്റ് ര​ണ്ട് ഇ​ന്‍​റ​ര്‍​സി​റ്റി ബ​സു​ക​ള്‍ സ​ര്‍​വി​സു​ക​ളു​ടെ റൂ​ട്ട് മാ​റ്റു​ന്നു​ണ്ട്. ഇ 307 ​എ, ഇ 400 ​റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ അ​ല്‍ ഇ​ത്തി​ഹാ​ദ് റോ​ഡി​ന് പ​ക​രം അ​ല്‍ മം​സാ​ര്‍ വ​ഴി സ​ര്‍​വി​സ് ആ​രം​ഭി​ക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles