Saturday, April 20, 2024

ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തുടക്കം കുറിച്ചു.

FEATUREDദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തുടക്കം കുറിച്ചു.

കോവിഡ് കൊട്ടിയടച്ച വാതിലുകള്‍ ഓരോന്നായി തുറന്ന്, ആഹ്ലാദം നിറഞ്ഞ പുതുലോകമൊരുക്കുന്ന ദുബൈ നഗരത്തിന് ഇനി ഉല്ലാസത്തിെന്റ രാപ്പകലുകള്‍. നാടും നഗരവും ആഘോഷത്താല്‍ മുങ്ങുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്) ഗംഭീരമായ തുടക്കം കുറിച്ചു. എമിറേറ്റിലുടനീളമുള്ള വ്യാപാരവാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബൈ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോപ്പിങ് ഉത്സവമാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ) നടത്തുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളേറെ നിറച്ചുവെച്ച ദുബൈ നഗരം ഇനി ഒരുമാസക്കാലം നിറദീപങ്ങളിലേക്കാണ് മിഴിതുറക്കുന്നത്.

പതിവിനു വിപരീതമായി ഇക്കുറി ഇത്തിരി നേരത്തേ തന്നെ വിരുന്നെത്തിയ ഷോപ്പിങ് മാമാങ്കത്തിന് ഇന്നലെയാണ് തുടക്കമായത്. ക്രിസ്മസ്, പുതുവത്സര നാളുകളിലും ഇരട്ടി ആഘോഷങ്ങള്‍ക്ക് വഴിതുറക്കുന്ന ഡി.എസ്.എഫ് 2021 ജനുവരി 30 വരെ തുടരും. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബൈ അഷ്വേഡ് മുദ്ര നല്‍കിയാണ് ഇത്തവണത്തെ ഡി.എസ്.എഫ്. സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡി.എഫ്.ആര്‍.ഇ സി.ഇ.ഒ അഹമ്മദ് അല്‍ ഖാജാ വ്യക്തമാക്കി. മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. പുതു വത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും.

കേവലം ഷോപ്പിങ് അല്ല, മറിച്ച് വിനോദങ്ങളുടെ മേളയാണ് ഡി.എസ്.എഫ്. കുടുംബങ്ങള്‍ക്കുള്ള വിനോദപരിപാടികള്‍, തത്സമയ സംഗീത പരിപാടി, ഇന്‍സ്റ്റലേഷന്‍സ്, സ്‌റ്റേജ് ഷോ തുടങ്ങിയവ ഉണ്ടാവും. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം. കോവിഡിനെ തുടര്‍ന്ന് മന്ദതയിലായ വിപണിക്ക് ഡി.എസ്.എഫ് ഉണര്‍വേകുമെന്നാണ് കരുതുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍. എങ്കിലും, ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles