Thursday, March 28, 2024

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം, വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം.

Covid 19സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം, വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലം?ഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കോവിഡ് വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യണമെന്നോ, എത്ര ഡോസുകള്‍ ലഭിക്കുമെന്നോ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രി മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആരോപിച്ചു.

പ്രതിപക്ഷ എംഎല്‍എ കെ സി ജോസഫും പരാതി നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇന്നലെ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ആരില്‍നിന്നും പണം ഈടാക്കില്ലെന്നും എത്രത്തോളം വാക്‌സിന്‍ ലഭ്യമാകുമെന്ന് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Check out our other content

Check out other tags:

Most Popular Articles