Tuesday, April 23, 2024

സി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ല്‍ സി​എം വെ​ട്ടി​ലാ​കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍.

Electionസി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ല്‍ സി​എം വെ​ട്ടി​ലാ​കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സിഎം വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണം. സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാരുടെ സംഘം വേണം അദ്ദേഹത്തെ പരിശോധിക്കാനെന്നും അദ്ദേഹം പറഞ്ഞു.

സിഎം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. സിഎം അറിയാതെ അദ്ദേഹത്തിന് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. രവീന്ദ്രന്റെ കൈയിലെ തെളിവ് പുറത്തുവന്നാല്‍ സിഎം കുടുങ്ങുമെന്നതിനാലാണ് സര്‍ക്കാര്‍ ഈ കളി കളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles