Thursday, April 25, 2024

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും.

FEATUREDശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും.

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി.കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.

ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനം വകുപ്പ് അനുമതി നല്‍കി.

spot_img

Check out our other content

Check out other tags:

Most Popular Articles