Thursday, March 28, 2024

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളിലെല്ലാം വിശദമായ ഓഡിറ്റിങ്ങ് .

FEATUREDസംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളിലെല്ലാം വിശദമായ ഓഡിറ്റിങ്ങ് .

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളിലെല്ലാം വിശദമായ ഓഡിറ്റിങ്ങ് നടത്തുമെന്ന് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. പൊള്ള ചിട്ടികള്‍ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഭ്യന്തര ഓഡിറ്റിങ്ങ് ആണ് നടത്തുകയെന്നും പീലിപ്പോസ് തോമസ് മീഡിയാ വണിനോട് പറഞ്ഞു. അല്‍പ്പസമയത്തിനകം കെ.എസ്.എഫ.ഇയുടെ 577 ശാഖകളിലും ഇന്നു മുതല്‍ ആഭ്യന്തര ഓഡിറ്റിംങ് ആരംഭിക്കും.

വിജിലന്‍സ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്ന ഒരു റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഇ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ഇടങ്ങളില്‍ ഇന്നലെ തന്നെ ആഭ്യന്തര ഓഡിറ്റിംങ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിജിലന്‍സ് കണ്ടെത്തിയ തരത്തില്‍ യാതൊരു ക്രമക്കേടുകളും ഈ ശാഖകളില്‍ ഇല്ലെന്ന എന്ന നിലപാടിലേക്ക് കെ.എസ്.എഫ്.ഇ എത്തുകയും ചെയ്തു. ഇത്തരത്തിലൊരു നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് മുഴുവന്‍ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംങ് നടത്തുന്നത്.

Check out our other content

Check out other tags:

Most Popular Articles