TOP NEWS

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു . കോന്നി താലൂക്ക് ഓഫീസിലെ ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പട്ടിക പുറത്തായതിൽ യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ...

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം...

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ...

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ല ; കെ സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ...

ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. വോട്ട് ചെയ്‌ത്...

വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് – എം.വി. ഗോവിന്ദൻ

മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ...

മാനന്തവാടിയിൽ പൊലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം

മാനന്തവാടിയിൽ പൊലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം ഉണ്ടായി. മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പൊലീസ് എടുത്തു മാറ്റിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ...

ലോക്സഭാ തിരഞ്ഞെടുപ്പ്; കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും

ലോക്സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ വോട്ടർമാരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ,...

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം നൽകി. സുപ്രീം...

യൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ്...

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി.എ.എ. എടുത്തുകളയും – മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി (സി.എ.എ.) എടുത്തുകളയുമെന്ന് എ.ഐ.സി.സി. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. സുൽത്താൻബത്തേരിയിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മോദി പറയുന്നത് കോൺഗ്രസിൻ്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റെ മാനിഫെസ്റ്റോ...

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രധാനമായും തെക്കൻ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യതയുണ്ടെന്നും...

നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു; മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്‌തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ. ആദ്യംനൽകിയ പരസ്യം പര്യാപ്‌തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനേത്തുടർന്നാണ് വീണ്ടും പരസ്യംനൽകാൻ പതഞ്ജലി നിർബന്ധിതമായത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...

ചൂട് കൂടുന്നു ; പാലക്കാട് കൊടും ചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്

പാലക്കാട് കൊടും ചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്. വീട്ടുകാര്‍ പുറത്ത് പോയി തിരികെ...

‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു

സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം...

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസം നീണ്ട പ്രചരണത്തിനിടയിൽ ജനങ്ങളുടെ...

ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി കെ എസ് ആർ ടി സി

ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പുതിയ ക്രമീകരണം കെ എസ് ആർ ടി സി അറിയിച്ചത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13,...

വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...

- A word from our sponsors -

spot_img

Follow us

HomeTOP NEWS