TOP NEWS

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ, മുഖ്യമന്ത്രിയായി തുടരാം

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ...

ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം; വിളിച്ച ഫോൺ നമ്പർ പുറത്തുവിട്ടു

പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്...

ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച് മണിപ്പുർ സർക്കാർ; നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുർ സർക്കാരിൻ്റെ നടപടി ഞെട്ടിക്കുന്നതാണെന്നു...

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്‌ഥാനാർഥി...

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസിൽ ഡോ. ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രിൽ രണ്ടിന് ഹാജരാകാൻ...

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും സിഐടിയു പറഞ്ഞു. ഗണേഷ് കുമാർ ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന്...

വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് വളർത്തിയ സംഭവം ; അന്വേഷണം വിപുലമാക്കി വനം വിജിലൻസ്

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് വളർത്തലുമായി ബന്ധപ്പെട്ട കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ്റെ സിഡിആര്‍ പരിശോധിക്കും. ഗൂഢാലോചന , വ്യക്തിവിരോധം , ഔദ്യോഗിക പദവി ദുരുപയോഗം എന്നിവയും അന്വേഷണ...

അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും

മദ്യനയ കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും. കെജ്‌രിവാൾ ജയിലിൽ നിന്നും പുറപ്പെടുവിച്ച രണ്ട് ഉത്തരവിലാവും ഇന്ന് ചർച്ച നടക്കുക....

അഷിതാ സ്മാരക പുരസ്‌കാരം സാറാ ജോസഫിന്

പ്രശസ്‌ത്ര എഴുത്തുകാരി അഷിതയുടെ പേരിലുള്ള സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സൗമ്യാ ചന്ദ്രശേഖരന്‍ (കഥ), സുരേന്ദ്രന്‍ ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ...

വീണ്ടും കുതിച്ച് സ്വർണ്ണവില

അഞ്ച് ദിവസമായി കൂടാതിരുന്ന സ്വർണ്ണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണ്ണവില പവന് വീണ്ടും 49000 കടന്നു. ഗ്രാമിന് 6135 രൂപയാണ് ഇന്നത്തെ...

ഇടുക്കിയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടവും കടുവയും; പശുവിനെ കൊന്ന് കടുവ

ഇടുക്കിയെ വിറപ്പിച്ച് വന്യജീവികൾ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം...

വർക്കല പാപനാശത്ത് തിരയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു

വർക്കല പാപനാശത്ത് തിരയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ അഖിലിനെ തിരയിൽ പെട്ട് കാണാതാവുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അഖിൽ. കോസ്റ്റൽ...

ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ...

സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയ സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു

കാസര്‍ഗോഡ് ജില്ലയിലെ പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയ സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. മൂന്ന് പരാതികളിലായി ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ സിപിഐഎം ബ്രാഞ്ച് അംഗങ്ങളും...

പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം; വിചിത്ര ഉത്തരവുമായി തഹസിൽദാർ

പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയത്. കെട്ടിട, ആഢംബര നികുതി പിരിവ് നൂറു ശതമാനം കൈവരിക്കാൻ...

വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ

വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ ഒർജിനൽ സത്തനാർഥിക്കെതിരെയാണ് തന്റെ മത്സരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്നും കെ സുരേന്ദ്രൻ...

ആദ്യഘട്ട വോട്ടെടുപ്പ്; 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷം കണക്കിലെടുത്ത് ബിഹാറിൽ നാളെയാണ് നാമനിർദേശ...

ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്‍പന

ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്‍പന. ഏപ്രില്‍ 13 വരെയാണ് ഫെയര്‍ വിപണി തുടരുക. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍...

ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ്...

- A word from our sponsors -

spot_img

Follow us

HomeTOP NEWS